പട്യാല : ഒളിമ്പിക്സിനുള്ളവരടക്കം 380ഓളം കായിക താരങ്ങൾ താമസിക്കുന്ന പട്യാലയിലെ ദേശീയ സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ 26 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബോക്സിംഗ് ചീഫ് കോച്ച് സി.എ കുട്ടപ്പ,ഷോട്ട്പുട്ട് കോച്ച് മൊഹീന്ദർ സിംഗ് എന്നിവർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. പത്ത് അത്‌ലറ്റിക്സ് താരങ്ങളാണ് രോഗബാധിതരായത്. പന്നാൽ ഒളിമ്പിക് യോഗ്യത നേടിയ ആരും പോസിറ്റീവായിട്ടില്ല.