pinarayi-vijayan

കണ്ണൂർ: എൽ.ഡി.എഫ് സർക്കാർ കോർപ്പറേറ്റ് അനുകൂലം എന്ന കോൺഗ്രസ് നേതാവ് പ്രയങ്കഗാന്ധിയുടെ വിമർശനത്തിന് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ആര് ഭരിക്കുമ്പോഴാണ് കോർപ്പറേറ്റുകൾ തടിച്ചതെന്ന് എല്ലാവർക്കുമറിയാം. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലയ്ക്കുന്നതിന് തുടക്കം കുറിച്ചത് കോൺഗ്രസ് ആണ്. കോൺഗ്രസ് തുടങ്ങിവച്ച നയങ്ങളാണ് ബി.ജെ.പി തുടരുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ആഗോളവത്കരണ നയം നടപ്പാക്കാൻ തീരുമാനിച്ചത് കോൺഗ്രസ് സർക്കാരാണ്. മോദി സർക്കാർ കോൺഗ്രസ് നയങ്ങൾ തീവ്രമാക്കി നടപ്പാക്കി. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലയ്ക്കുന്നതിന് തുടക്കം കുറിച്ചത് കോൺഗ്രസ് ആണെന്നും കോൺഗ്രസ് തുടങ്ങിവച്ച നയങ്ങളാണ് ബിജെപി തുടരുന്നതെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

എൽ.ഡി.എഫിന്റെ നയങ്ങൾ കാരണം കേരള രാഷ്ട്രീയം അക്രമാസക്തമായതായും പ്രിയങ്കഗാന്ധി പറഞ്ഞിരുന്നു. രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിക്കണം. കോപത്തിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം വലിയ വെല്ലുവിളിയാണ്. അക്രമങ്ങൾക്കും സംഘർഷങ്ങൾക്കും അറുതി വരുത്താൻ സമാധാനമൈത്രി വകുപ്പ് രൂപീകരിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടിരുന്നു.