
വാഷിംഗ്ടൺ: 12 മുതൽ 15 വയസ് വരെ പ്രായമുള്ളവരിൽ തങ്ങളുടെ വാക്സിൻ 100 ശതമാനം ഫലപ്രദമെന്ന് ഫൈസർ. അടുത്ത അദ്ധ്യയന വർഷത്തിന് മുമ്പ് വിദ്യാർത്ഥികൾക്ക് വാക്സിൻ നൽകാനുള്ള ക്രമീകരണമൊരുക്കുമെന്നും അനുമതിക്കായി വിവിധ ഏജൻസികളെ സമീപിച്ചിട്ടുണ്ടെന്നും ഫൈസർ അറിയിച്ചു.
2,260 കൗമാരക്കാരിൽ നടത്തിയ പഠനത്തിൽ വാക്സിൻ 100 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയെന്ന് കമ്പനി അറിയിച്ചു. ഈ വിവരങ്ങൾ യു.എസ് എഫ്.ഡി.എയുമായും മറ്റ് ഏജൻസികളുമായും പങ്കുവയ്ക്കുമെന്ന് ഫൈസർ അറിയിച്ചു.