pista-

ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്‌ക്കാനും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിച്ച്‌ പ്രമേഹം പോലുള്ള ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാനും സഹായകമാണ് പിസ്ത. പ്രോട്ടീൻ, ഫൈബർ, കൊഴുപ്പുകൾ എന്നിവ ഉയർന്ന അളവിലായതിനാൽ ദഹിക്കാൻ കൂടുതൽ സമയമെടുക്കുന്നു. അതുകൊണ്ടു തന്നെ പിസ്‌ത കഴിച്ച് കൂടുതൽ സമയത്തേക്ക് വിശപ്പകറ്റാം. അങ്ങനെ അമിത ഭക്ഷണം നിയന്ത്രിച്ച് ശരീരഭാരം കുറയ്‌ക്കാം.

ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, വിറ്റാമിൻ സി, ഇ, എ, കെ തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്.

പിസ്ത രോഗങ്ങളെ തടയുകയും രക്തം ശുദ്ധീകരിക്കുകയും ചെയ്യുന്നു.

കാഴ്ചശക്തി നിലനിറുത്താൻ ഉത്തമമാണ്. ആരോഗ്യമുള്ള ചർമ്മം നിലനിറുത്താൻ പിസ്ത വളരെ മികച്ചതാണ്. മുഖക്കുരു, ചർമ്മത്തിന്റെ വരൾച്ച, വാർദ്ധക്യത്തിന്റെ അടയാളം എന്നിവ കുറയ്ക്കുന്നതിനും ചർമ്മത്തിന്റെ തിളക്കം ലഭിക്കാനും സഹായിക്കും. മുടി കൊഴിച്ചിൽ തടഞ്ഞ് പിസ്ത മുടിയ്‌ക്ക് ആരോഗ്യം നല്‌കുന്നു.