pavar

മുംബയ്: കഠിനമായ വയറുവേദനയെ തുടർന്ന് കഴിഞ്ഞദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ച എൻ.സി.പി നേതാവ് ശരത് പവാറിന്റെ ശസ്ത്രക്രിയ വിജയിച്ചെന്നും അദ്ദേഹം സുഖം പ്രാപിക്കുന്നതായും മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് തോപെ പറഞ്ഞു.

അദ്ദേഹത്തിന്റെ പിത്താശയത്തിൽ നിന്ന് കല്ല് നീക്കം ചെയ്തു. എൻഡോസ്‌കോപ്പി വഴിയായിരുന്നു ശസ്ത്രക്രിയയെന്നും മന്ത്രി പറഞ്ഞു.