
മുംബയ്: വ്യവസായി മുകേഷ് അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തുക്കളുമായി സ്‌കോർപിയോ കണ്ടെത്തിയ കേസിൽ അറസ്റ്റിലായ മുൻ പൊലീസ് അസി. ഇൻസ്‌പെക്ടർ സച്ചിൻ വാസെയുടെ മറ്റൊരു കാറുകൂടി എൻ.ഐ.എ കസ്റ്റഡിയിലെടുത്തു. സച്ചിൻ വാസെയുടെ പേരിലുള്ള മിത്സുബിഷി ഔട്ട്ലാൻഡറാണ് ചൊവ്വാഴ്ച നവി മുംബയിലെ കാമോത്തെയിൽനിന്ന് കണ്ടെത്തിയത്. നേരത്ത രണ്ട് മേഴ്സിഡിസ്, ടൊയോട്ട പ്രേഡോ, വോൾവോ, ഇന്നോവ കാറുകൾ കണ്ടെത്തിയിരുന്നു. ഈ കാറുകളൊക്കെ മറ്റുള്ളവരുടെ പേരിലാണ്.
ഇതിനിടെ മൻസുഖ് ഹിരേൻ വധക്കേസിൽ അറസ്റ്റിലായ മുൻ പൊലീസ് കോൺസ്റ്റബിൾ വിനായക് ഷിണ്ഡെ, വാതുവെപ്പുകാരൻ നരേഷ് ഗോൾ എന്നിവരെ കോടതി ഏഴ് വരെ എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു.