bond

കൊച്ചി: സ്വർണപ്പണയ സ്ഥാപനമായ മുത്തൂറ്റ് മിനി ഫിനാൻസിയേഴ്‌സിന്റെ (എം.എം.എഫ്.എൽ) ഓഹരികളാക്കി മാറ്റാനാവാത്ത കടപ്പത്രങ്ങളുടെ (നോൺ സെക്യൂർഡ് ഡിബഞ്ചർ - എൻ.സി.ഡി) വില്പനയ്ക്ക് തുടക്കമായി. 1,000 രൂപ മുഖവിലയുള്ള സെക്യൂർഡ്, നോൺ-സെക്യൂർഡ് കടപ്പത്രങ്ങളുടെ പബ്ളിക്ക് ഇഷ്യൂ ആണ് ഏപ്രിൽ 23വരെ നടക്കുന്നത്.

14-ാമത് എൻ.സി.ഡി ഇഷ്യൂവിലൂടെ 125 കോടി രൂപയാണ് സമാഹരിക്കുന്നത്. എന്നാൽ, 125 കോടി രൂപയുടെ അധിക സമാഹരണത്തിന് കൂടി ഓപ്‌ഷനുണ്ട്. ഇതുപ്രകാരം ആകെ 250 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രതിവർഷം വിവിധ ഓപ്‌ഷനുകളിലായി ഒമ്പത് മുതൽ 10.25 ശതമാനം വരെയുള്ള കൂപ്പൺ നിരക്കുകളിൽ വരുമാനവും വാഗ്‌ദാനം ചെയ്യുന്നു. എൻ.സി.ഡിക്ക് ഇന്ത്യ റേറ്റിംഗ്സ് ആൻഡ് റിസർച്ചിന്റെ ബി.ബി.സി സ്‌റ്റേബിൾ റേറ്റിംഗുണ്ട്.