
തിരുവനന്തപുരം: സംസ്ഥാനത്ത് ഇതുവരെ 35,01,495 പേർക്കാണ് കൊവിഡ് വാക്സിൻ നൽകിയത്. ആരോഗ്യ പ്രവർത്തകരിൽ 4,84,411 ആദ്യഡോസ് വാക്സിനും 3,15,226 രണ്ടാം ഡോസ് വാക്സിനും നൽകിയിട്ടുണ്ട്. കൊവിഡ് മുന്നണിപ്പോരാളികളിൽ 1,09,670 പേർ ആദ്യ ഡോസും 69230 പേർ രണ്ടാം ഡോസും സ്വീകരിച്ചു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരിൽ 3,22,548 പേർ ആദ്യ ഡോസും 12,123 പേർ രണ്ടാം ഡോസും സ്വീകരിച്ചു. 60നു മുകളിൽ പ്രായമുള്ളവർ, 45 നും 59 നും ഇടയിൽ പ്രായമുള്ള രോഗബാധിതർ എന്നിവരിൽപ്പെട്ട 21,88,287 പേർ ആദ്യ ഡോസ് സ്വീകരിച്ചു.