
ന്യൂഡൽഹി: ഇന്ത്യയുടെ ജി.ഡി.പി 2021-22ൽ 7.5 ശതമാനം മുതൽ 12.5 ശതമാനം വരെ വളരുമെന്ന് ലോക ബാങ്കിന്റെ വിലയിരുത്തൽ. ഇന്ത്യ 5.4 ശതമാനം വളരുമെന്നായിരുന്നു ബാങ്ക് ജനുവരിയിൽ വിലയിരുത്തിയിരുന്നത്. 2020-21ൽ പ്രതീക്ഷിക്കുന്ന വളർച്ച നെഗറ്റീവ് എട്ട് ശതമാനമാണ്. 2019-20ൽ ഇന്ത്യ പോസിറ്റീവ് നാലു ശതമാനം വളർന്നിരുന്നു.