hyundai-staria

ദക്ഷിണേഷ്യൻ വിപണികളെ ലക്ഷ്യമാക്കി കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായ് വികസിപ്പിച്ചെടുത്ത പുതിയ എം.പി.വി സ്റ്റാരിയ രാജ്യാന്തര വിപണിയിലെത്തി. സ്‌പേസ്ഷിപ്പ് ഡിസൈൻ എന്നാണ് സ്റ്റാരിയയെ ഹ്യുണ്ടായി വിശേഷിപ്പിക്കുന്നത്. വിദേശമാർക്കറ്റിലുണ്ടായിരുന്ന ജനപ്രിയ എം.പി.വി എച്ച്1 / സ്റ്റാറക്സിനു പകരക്കാരനാണ് സ്റ്റാരിയ.

staria

11 പേർക്കിരിക്കാവുന്ന സീറ്റിംഗ് ഓപ്ഷനുകൾ ഇതിലുണ്ട്. വലിയ ഫ്രണ്ട് വിൻഡ് ഷീൽഡ്, വീതിയേറിയ ഗ്രിൽ, ചതുരാകൃതിയിലുള്ള ഹെഡ് ലാംപുകൾ, കാർഗോ കയറ്റുന്നതും ഇറക്കുന്നതും എളുപ്പമാക്കുന്നതിന് ലോവർ റിയർ ലിപ്പ് സൗകര്യം എന്നിവയാണു സവിശേഷതകൾ.

hyundai-staria

ഇന്റീരിയറിൽ 10.25 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച് സ്‌ക്രീൻ, ആംബിയന്റ് ലൈറ്റിംഗ്, പുഷ് ബട്ടൻ ഗിയർ സെലക്ടർ തുടങ്ങിയവ സവിശേഷതകളാണ്. 3.5 ലിറ്റർ പെട്രോൾ, ഡീസൽ എൻജിൻ ഓപ്ഷനുകൾ ലഭ്യമാകും.

staria-mpv