prath
റാക്കിബുൾ ഷേഖ്

വളാഞ്ചേരി: ഹാഷിഷും കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി വളാഞ്ചേരി പൊലീസിന്റെ പിടിയിലായി. ബംഗാൾ മുർഷിത്താബാദ് സ്വദേശി റാക്കിബുൾ ഷേഖ് (22 )നെയാണ് പൈങ്കണ്ണൂരിൽ നിന്നും പിടികൂടിയത്. ഇയാളിൽ നിന്നും 420 ഗ്രാം കഞ്ചാവും 2.3 ഗ്രാം ഹാഷിഷും കണ്ടെടുത്തു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വളാഞ്ചേരി പൊലീസിന്റെ പ്രത്യേക രാത്രികാല പട്രോളിംഗിനിടെയാണ് ഇതരസംസഥാന തൊഴിലാളികൾക്കിടയിൽ വിൽപ്പനക്കായി കൊണ്ടുവന്ന ലഹരി വസ്തുക്കളുമായി പ്രതി പിടിയിലായത്. വളാഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും ലഹരി മരുന്നുകൾ എത്തിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കാൻ പ്രത്യേക ലഹരി വിരുദ്ധ സ്‌ക്വാഡ് രൂപീകരിച്ചതായി സ്റ്റേഷൻ എസ്.എച്ച്. ഒ. പി.എം. ഷമീർ അറിയിച്ചു. പ്രിൻസിപ്പൽ എസ്.ഐ. ആനന്ദ്, ജൂനിയർ എസ്.ഐ. മധു ബാലകൃഷ്ണൻ, എസ്.ഐ. ഇഖ്ബാൽ, സി.പി.ഒ. അനീഷ് ജോൺ, ക്രൈം സ്‌ക്വാഡ് എസ്.ഐമാരായ മുഹമ്മദ് റാഫി, ജയപ്രകാശ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.