sdpi

മലപ്പുറം: മലപ്പുറം ലോക്‌സഭ ഉപതിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐക്കായി ദേശീയ ജനറൽ സെക്രട്ടറി ഡോ.തസ്‌ലിം റഹ്മാനി മത്സരിക്കും. ഡൽഹി ന്യൂർ നഗർ സ്വദേശിയായ തസ്‌ലിം റഹ്മാനി 2017 മുതൽ ദേശീയ ജനറൽ സെക്രട്ടറിയാണ്.

2009ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഉലമ കൗൺസിലിന്റെ ബാനറിൽ യു.പിയിലെ ജുൻപൂരിൽ മത്സരിച്ച് 87,000 വോട്ട് നേടി മൂന്നാംസ്ഥാനത്തെത്തി. 2012ൽ സമാജ്‌വാദി പാർട്ടിയിൽ ചേർന്നെങ്കിലും മുസ്‌ലിം വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് എട്ട് മാസത്തിന് ശേഷം രാജി വച്ചു. വാർത്താസമ്മേളനത്തിൽ ദേശീയ ജനറൽ സെക്രട്ടറി ഇല്യാസ് മുഹമ്മദ് തുംബൈ, സംസ്ഥാന പ്രസിഡന്റ് പി അബ്ദുൽ മജീദ് ഫൈസി, സി.പി.എ ലത്തീഫ് എന്നിവർ പങ്കെടുത്തു..