kkk

മലപ്പുറം: ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം കുറയുകയും രോഗമുക്തരാകുന്നവർ വർദ്ധിക്കുകയും ചെയ്യുന്നത് ആശ്വാസമാകുന്നു. ബുധനാഴ്ച 405 പേരാണ് കൊവിഡ് വിമുക്തരായത്. 280 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 265 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗബാധ. എട്ട് പേർക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം വ്യക്തമല്ല. വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ നാലുപേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ മൂന്ന് പേർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.