yttt

കോട്ടയ്ക്കൽ : രേഖകളില്ലാത്ത ഒന്നരക്കോടി രൂപയുമായി രണ്ടുപേരെ കോട്ടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിൽ നിന്നും ഒഴിഞ്ഞ പഴക്കൂടകളുമായി വരികയായിരുന്ന മിനിലോറിയിൽ ഒളിപ്പിച്ചു കടത്തുന്നതിനിടെ പുത്തൂർ ചെനക്കൽ ബൈപ്പാസിൽ വച്ചാണ് പ്രതികൾ പിടിയിലായത്. കരിങ്കപ്പാറ ഓമച്ചപ്പുഴ മേനാട്ടിൽ അഷ്റഫ്, കോട്ടയ്ക്കൽ ചങ്കുവെട്ടിക്കുണ്ട് നമ്പിയാടത്ത് അബ്ദുൾ റഹ്മാൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും 1,53, 50,000 രൂപ പൊലീസ് കണ്ടെടുത്തു. മലപ്പുറം ഡിവൈ.എസ്.പി കെ.സുദർശൻ, കോട്ടയ്ക്കൽ സി.ഐ എം.സുജിത്ത്, എസ്.ഐ അജിത് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.