എടക്കര: കൂട്ടം തെറ്റിയെത്തിയ ആനക്കുട്ടിയെ മറ്റ് ആനകളോടൊപ്പംവിടാനുള്ള വനപാലകരുടെ ശ്രമം വിഫലം.
വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് വഴിക്കടവ് ആനപ്പാറ ജുമാമസ്ജിദിന് ചേർന്ന് വനാതിർത്തിയിൽ കാട്ടാനക്കുട്ടി ഒറ്റപ്പെട്ടു നടക്കുന്നതായി നാട്ടു കാർ വനപാലകരെ അറിയിച്ചത്. വനപാലകരെത്തി ആനക്കുട്ടിയെ നിരീക്ഷിച്ചുവരുന്നതിനിടെ ശനിയാഴ്ച വൈകിട്ട് ആറോടെ കാരക്കാട് പുത്തരിപ്പാടം മൈതാനത്ത് ആനക്കുട്ടി ഇറങ്ങി. വനപാ ലകരെത്തി പിടികൂടി. ആരോഗ്യവാനാണെന്ന് ബോദ്ധ്യമായതോടെ കാട്ടിലെ മറ്റ് ആനക്കൂട്ടത്തോടൊപ്പം പറഞ്ഞുവിടാനുള്ള ശ്രമം ആരംഭിച്ചു. രാത്രി ഏഴരയോടെ അട്ടി വനമേഖലയിൽ ആനക്കൂട്ടത്ത കണ്ടെത്തിയ വനപാലകർ ആനക്കൂട്ടത്തിന് സമീപം ഉപേക്ഷിച്ചു. ശേഷം നിരീക്ഷണം നടത്തി.
കൂട്ടത്തോടൊപ്പം ചേരാതെ ഒറ്റപ്പെട്ടു. നടക്കുകയാണ് ആനക്കുട്ടി. സംരക്ഷിക്കാനാണ് വനം വകു പ്പിന്റെ തീരുമാനം. വഴിക്കടവ് ഫോറസ്റ്റ് ഓഫീസർ കിഴക്കേപാട്ടി ൽ ശിവദാസന്റെ നേതൃത്വത്തിലാണ് നിരീക്ഷിക്കുന്നത്