
വയസ് 31
വേങ്ങര
പി.ജിജി
എൽ.ഡി.എഫ്
ടൂറിസം, ഫിഷറീസ്, കന്നുകാലി വളർത്തൽ, കൃഷി തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങൾ കേരളത്തിന്റെ ശക്തിയാണ്.ഈ മേഖലകളിലൊക്കെ കൂടുതൽ നിക്ഷേപംവരണം.മികച്ച നിലവാരമുള്ള ഉന്നത വിദ്യാഭ്യാസം, ഗവേഷണം, ഇന്നവേഷൻസ്, ആർട്ടിഫിഷൽ ഇന്റലിജൻസ്, റോബോട്ടിക്സ് സാങ്കേതിക വിദ്യ തുടങ്ങിയ കാര്യങ്ങളെ കുറിച്ചും ചിന്തിക്കണം. സാക്ഷരതയുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്നത് കൊണ്ട് സാങ്കേതികവിദ്യയുടെ
കാര്യത്തിൽ കേരളത്തിന് മുന്നേറാൻ കഴിയും.
പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് വികസന പ്രവർത്തനങ്ങൾ ദീർഘവീക്ഷത്തോടെ നടപ്പാക്കാൻ ശ്രമിക്കും. പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനും പ്രവാസം വിട്ട് മടങ്ങിയെത്തുന്നവരുടെ പുനരധിവാസത്തിനും മുൻഗണനയേകും. ഒരു സ്ത്രീ പ്രതിനിധിയെന്ന നിലയിൽ സ്ത്രീ സുരക്ഷക്കും സ്ത്രീ മുന്നേറ്റത്തിനും പരിഗണന നൽകും. കഴിഞ്ഞ സർക്കാർ കേരളത്തിൽ തുടക്കം കുറിച്ച് ഏറ്റവും പ്രധാനപ്പെട്ട നാല് പദ്ധതികളായിരുന്നു ലൈഫ് മിഷൻ, ആർദ്രം പദ്ധതി, പൊതു വിദ്യാഭ്യാസ യജ്ഞം, ഹരിത കേരളം മിഷൻ. ഈ പദ്ധതികൾക്ക് തുടർച്ച വേണം.