
മലപ്പുറം: നിയമസഭ തിരഞ്ഞെടുപ്പ്, മലപ്പുറം ലോക്‌സഭ ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാർത്ഥി/രാഷ്ട്രീയ പാർട്ടികളുടെ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണവുമായി ബന്ധപ്പെട്ട വിവിധ പ്രചാരണ വസ്തുക്കളുടെ ജില്ലയിലെ വില നിലവാരം പ്രസിദ്ധീകരിച്ചു. നിയമസഭ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികളുടെയും സ്ഥാനാർത്ഥികളുടെയും തിരഞ്ഞെടുപ്പ് ചെലവ് കണക്കാക്കുന്നതിന് ഈ നിരക്കുകളാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉപയോഗിക്കുക.
പ്രചാരണ വസ്തുക്കളുടെ നിരക്കുകൾ
സ്റ്റേജ് ഓൺ വെഹിക്കിൾ (ഒരുദിവസത്തിന്) 5,000, ഓഡിറ്റോറിയത്തിന്റെ വലിപ്പമനുസരിച്ച് 9,000 മുതൽ 1500 രൂപ വരെ, വീഡിയോ ഡിസ്‌പ്ലേ ഒരു ദിവസത്തിന് 3000, ഓഡിയോ സോംഗ് റെക്കോഡിംഗ് (സോളോ ) 8,000, ഓഡിയോ സോംഗ് റെക്കാഡിംഗ് (ഡ്യുയറ്റ്)12,000, നോട്ടീസ് 1000 കോപ്പിക്ക് 700, കളർ കോപ്പിക്ക് 2000, ഡ്രോൺ ക്യാമറയ്ക്ക് ഒരു ദിവസത്തിന് 12000, ജിമ്പ് ക്യാമറ ഒരു ദിവസത്തിന് 11000, എൽ.ഇ.ഡി ടിവി 750, മുത്തുക്കുട 55, നെറ്റിപ്പട്ടം 2,000, ബാൻഡ് സെറ്റ് ഒരാൾക്ക് 800, ചെണ്ട മേളം ഒരാൾക്ക് 800, ലൗഡ് സ്പീക്കർ, ആംപ്ലിഫയർ, മൈക്ക് പരമാവധി 4000, മൈക്ക് അനൗൺസ്‌മെന്റ് സൗണ്ട് സിസ്റ്റം വാടക 1,500, അനൗൺസ്‌മെന്റ് വാഹന വാടക 2,000, വെബ്‌സൈറ്റ് നടത്തിപ്പ് ചെലവ് 800, ഡിസൈൻ ചാർജ്1000, ഹൈഡ്രജൻ ബലൂൺ 2500, ഡെയ്ലി അലവൻസ് (പോളിംഗ് ഏജന്റ്)500, കൗണ്ടിംഗ് ഏജന്റ് 500, കാമ്പയിനിംഗ് വർക്ക് 500 എന്നിങ്ങനെ 114 ഇനങ്ങളുടെ വിലയാണ് നിശ്ചയിച്ചത്.
ചെലവ് പരിധി നിശ്ചയിച്ചു
ലോക്‌സഭയിലേക്കും നിയമസഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികൾക്ക് ബാധകമായ തിരഞ്ഞെടുപ്പ് ചെലവുകളുടെ ഉയർന്ന പരിധി കേന്ദ്ര ഇലക്‌ഷൻ കമ്മിഷൻ പ്രസിദ്ധീകരിച്ചു. കേരളത്തിലെ ലോക്‌സഭ മണ്ഡലത്തിലേക്ക് 77 ലക്ഷം രൂപയും നിയമസഭ മണ്ഡലത്തിലേക്ക് 30.80 ലക്ഷം രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്.