
തേഞ്ഞിപ്പലം: ചെനക്കലങ്ങാടി പള്ളിപ്പടിയിലെ മങ്ങാട്ട് ഹംസ, അനസ്, കാനങ്ങാരി ഖൈറുന്നിസ എന്നിവരുടെ വീടുകളിൽ ഇന്നലെ അർദ്ധരാത്രി മോഷണം നടന്നു. മങ്ങാട്ട് ഹംസയുടെ വീട്ടിൽ നിന്ന് ആഭരണങ്ങളും അനസിന്റെ വീട്ടിൽ നിന്ന് മൊബൈൽ ഫോണും ഖൈറുന്നിസയുടെ പേരക്കുട്ടിയുടെ കൈ ചെയിനും നഷ്ടപ്പെട്ടു.
ജനവാതിലിലൂടെ ആണ് അഞ്ച് പവനോളം വരുന്ന സ്വർണാഭരണം മോഷ്ടിക്കപ്പെട്ടത്. തൊട്ടടുത്ത് കള്ളിയിൽ സാലിയുടെ വീട്ടിൽ ഗ്രില്ലുകൾ തകർത്തിട്ടുണ്ട് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. തേഞ്ഞിപ്പലം പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.