
കൊണ്ടോട്ടി:കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 30 ലക്ഷത്തിന്റെ 648.5 ഗ്രാം സ്വർണമിശ്രിതം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി.ഉച്ചയ്ക്ക് 12.30 ന് ദുബായിൽ നിന്ന് ഫ്ളൈ ദുബായ് വിമാനത്തിൽ കരിപ്പൂരിലെത്തിയ മലപ്പുറം കോഡൂർ സ്വദേശി നെച്ചിക്കണ്ടൻ സുഹൈബ്(21)ആണ് സ്വർണവുമായി പിടിയിലായത്. ഗുളിക രൂപത്തിലുള്ള മൂന്നു പാക്കറ്റുകളിലായി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണർ രാജന്റെ നിർദ്ദേശപ്രകാരം സൂപ്രണ്ട് പ്രവീൺകുമാർ, ഇൻസ്പെക്ടർമാരായ പ്രതീഷ്,മുഹമ്മദ് ഫൈസൽ എന്നിവരാണ് സ്വർണം പിടികൂടിയത്.