
മലപ്പുറം ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആറ് സ്ഥാനാർത്ഥികൾക്ക് ചിഹ്നം അനുവദിച്ചു. തിരഞ്ഞെടുപ്പ് പൊതുനീരിക്ഷകൻ അശ്വിനികുമാർ റായിന്റെ സാന്നിദ്ധ്യത്തിലാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ വിവിധ സ്ഥാനാർത്ഥികൾക്ക് ചിഹ്നങ്ങൾ അനുവദിച്ചത്. അബ്ദുസമദ് സമദാനി മുസ്‌ലിം ലീഗ് - ഏണി, എ.പി അബ്ദുള്ളക്കുട്ടി ബി.ജെ.പി- താമര, വി.പി സാനു സി.പി.എം- ചുറ്റിക അരിവാൾ നക്ഷത്രം, ഡോ. തസ്‌ലീം റഹ്മാനി എസ്.ഡി.പി.ഐ - കത്രികയും ചിഹ്നങ്ങളായി അനുവദിച്ചു. സ്വതന്ത്ര സ്ഥാനാർത്ഥികളായ യൂനുസ് സലീം -ഫുട്‌ബോൾ, അഡ്വ. സയ്യിദ് സാദിഖലി തങ്ങൾ ഓട്ടോറിക്ഷ എന്നിവയാണ് ചിഹ്നങ്ങൾ.