മലപ്പുറം: ജില്ലയിൽ ഏപ്രിൽ ആറിന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ 16 നിയമസഭ മണ്ഡലങ്ങളിൽ 111 സ്ഥാനാർത്ഥികളും മലപ്പുറം ലോക്‌സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ ആറ് സ്ഥാനാർത്ഥികളും ജനവിധി തേടുമ്പോൾ വോട്ടവകാശം 33,21,038 പേർക്ക്. ഇതിൽ ഏറ്റവും കൂടുതൽ വോട്ടർമാർ വനിതകളാണ്. 16 നിയമസഭ മണ്ഡലങ്ങളിലായി 16,64,017 വനിതാ വോട്ടർമാരാണുള്ളത്. 16,56,996 പുരുഷ വോട്ടർമാരും 25 ട്രാൻസ്‌ജെൻഡർ വോട്ടർമാരുമാണ് ജില്ലയിലുള്ളത്.
തിരൂർ നിയമസഭ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ വോട്ടർമാർ. 2,29,458 വോട്ടർമാർ. വനിതാ വോട്ടർമാരും പുരുഷ വോട്ടർമാരും തിരൂരിൽതന്നെയാണ് കൂടുതൽ. 1,16,691 വനിതാ വോട്ടർമാരും 1,12,759 പുരുഷ വോട്ടർമാരുമാണ് തിരൂരിലുള്ളത്. ഏറനാട് മണ്ഡലത്തിലാണ് ജില്ലയിൽ ഏറ്റവും കുറവ് വോട്ടർമാർ (1,79,786 പേർ). ഏറ്റവും കൂടുതൽ ട്രാൻസ്‌ജെൻഡർ വോട്ടർമാരുള്ളത് തിരൂരിലാണ്.എട്ടുപേർ. നിലമ്പൂരിൽ ആറ്, താനൂരിൽ അഞ്ച്, വേങ്ങര, പൊന്നാനി മണ്ഡലങ്ങളിൽ രണ്ടു പേർ വീതം, ഏറനാട്, തിരൂരങ്ങാടി മണ്ഡലങ്ങളിൽ ഒരാൾ വീതവുമാണ് ട്രാൻസ്‌ജെൻഡർ വോട്ടർമാർ.
നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർമാരുടെ എണ്ണമിങ്ങനെ
കൊണ്ടോട്ടി
ആകെ വോട്ടർമാർ 2,05,261
പുരുഷ വോട്ടർമാർ 1,03,768
വനിതാ വോട്ടർമാർ 1,01,493
ട്രാൻസ്‌ജെൻഡർമാർ 0
ഏറനാട്
ആകെ വോട്ടർമാർ 1,79,786
പുരുഷ വോട്ടർമാർ 91,031
വനിതാ വോട്ടർമാർ 88,754
ട്രാൻസ്‌ജെൻഡർമാർ 1
നിലമ്പൂർ
ആകെ വോട്ടർമാർ 2,25,356
പുരുഷ വോട്ടർമാർ 1,10,208
വനിതാ വോട്ടർമാർ 1,15,142
ട്രാൻസ്‌ജെൻഡർമാർ 6
വണ്ടൂർ
ആകെ വോട്ടർമാർ 2,26,426
പുരുഷ വോട്ടർമാർ 1,11,693
വനിതാ വോട്ടർമാർ 1,14,733
ട്രാൻസ്‌ജെൻഡർമാർ - 0
മഞ്ചേരി
ആകെ വോട്ടർമാർ 2,06,960
പുരുഷ വോട്ടർമാർ 1,03,156
വനിതാ വോട്ടർമാർ 1,03,804
ട്രാൻസ്‌ജെൻഡർമാർ 0
പെരിന്തൽമണ്ണ
ആകെ വോട്ടർമാർ 2,17,959
പുരുഷ വോട്ടർമാർ 1,07,005
വനിതാ വോട്ടർമാർ 1,10,954
ട്രാൻസ്‌ജെൻഡർമാർ 0
മങ്കട
ആകെ വോട്ടർമാർ 2,18,774
പുരുഷ വോട്ടർമാർ 1,08,297
വനിതാ വോട്ടർമാർ 1,10,477
ട്രാൻസ്‌ജെൻഡർമാർ 0
മലപ്പുറം
ആകെ വോട്ടർമാർ 2,11,950
പുരുഷ വോട്ടർമാർ 1,07,653
വനിതാ വോട്ടർമാർ 1,04,337
ട്രാൻസ്‌ജെൻഡർമാർ 0
വേങ്ങര
ആകെ വോട്ടർമാർ 1,85,356
പുരുഷ വോട്ടർമാർ 96,022
വനിതാ വോട്ടർമാർ 89,332
ട്രാൻസ്‌ജെൻഡർമാർ - 2
വള്ളിക്കുന്ന്
ആകെ വോട്ടർമാർ 1,98,814
പുരുഷ വോട്ടർമാർ 1,00,847
വനിതാ വോട്ടർമാർ 97,967
ട്രാൻസ്‌ജെൻഡർമാർ 0
തിരൂരങ്ങാടി
ആകെ വോട്ടർമാർ 1,97,080
പുരുഷ വോട്ടർമാർ 1,00,016
വനിതാ വോട്ടർമാർ 97,063
ട്രാൻസ്‌ജെൻഡർമാർ 1
താനൂർ
ആകെ വോട്ടർമാർ 1,96,087
പുരുഷ വോട്ടർമാർ 97,760
വനിതാ വോട്ടർമാർ 98,322
ട്രാൻസ്‌ജെൻഡർമാർ 5
തിരൂർ
ആകെ വോട്ടർമാർ 2,29,458
പുരുഷ വോട്ടർമാർ 1,12,759
വനിതാ വോട്ടർമാർ 1,16,691
ട്രാൻസ്‌ജെൻഡർമാർ 8
കോട്ടക്കൽ
ആകെ വോട്ടർമാർ 2,16,480
പുരുഷ വോട്ടർമാർ 1,08,988
വനിതാ വോട്ടർമാർ 1,07,492
ട്രാൻസ്‌ജെൻഡർമാർ 0
തവനൂർ
ആകെ വോട്ടർമാർ 1,99,960
പുരുഷ വോട്ടർമാർ 98,301
വനിതാ വോട്ടർമാർ 1,01,659
ട്രാൻസ്‌ജെൻഡർമാർ 0
പൊന്നാനി
ആകെ വോട്ടർമാർ 2,05,291
പുരുഷ വോട്ടർമാർ 99,492
വനിതാ വോട്ടർമാർ 1,05,797
ട്രാൻസ്‌ജെൻഡർമാർ 2