vote

പെരിന്തൽമണ്ണ: മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയും തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ കെ.പി.എ. മജീദിന്റെ മകൾക്ക് ഇരട്ടവോട്ടുണ്ടെന്ന് ആക്ഷേപം. കെ.പി.റുബീനയ്ക്ക് മജീദിന്റെ ബൂത്തിലും ഭർത്താവിന്റെ ബൂത്തിലും വോട്ടുണ്ട്.
കുറുവ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിലെ പടപ്പറമ്പ ശിശുവിഹാറിലെ 78 ാം ബൂത്തിൽ 256ാം ക്രമനമ്പറായും തവനൂർ നിയോജകമണ്ഡലത്തിലെ ജി.എൽ.പി.എസ് തൃക്കണാപുരത്തെ 62ാം നമ്പർ ബൂത്തിൽ 44ാം ക്രമനമ്പറായും വോട്ടുണ്ട്. രണ്ട് വോട്ടർ ഐ.ഡി കാർഡുകളും ഇവരുടെ പേരിലുണ്ടെന്നാണ് ആരോപണം.