ubaid
പ്രതി ഉബൈദ്

തിരൂരങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലം എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി നിയാസ് പുളിക്കലകത്തിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം തെറ്റായി പ്രചരിപ്പിച്ചയാൾക്കെതിരെ പരപ്പനങ്ങാടി പൊലീസ് കേസെടുത്തു.പരപ്പനങ്ങാടി ഒട്ടുമ്മൽ സ്വദേശിയും മുസ്ലിം ലീഗ് പ്രവർത്തകനുമായ ഉബൈദിനെതിരെയാണ് കേസ്.

നിയാസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം ഫുട്‌ബാളാണ്. കഴിഞ്ഞ തവണ ഓട്ടോറിക്‌ഷയായിരുന്നു ചിഹ്നം. ഇത്തവണ ഓട്ടോറിക്ഷ ചിഹ്നമായി ലഭിച്ചിരിക്കുന്നത് നിയാസിന്റെ അപരനാണ്. ഈ സാഹചര്യത്തിലാണ് പഴയ പോസ്റ്ററുകൾ ഉപയോഗിച്ച് പ്രതി തെറ്റായ പ്രചാരണം നടത്തിയത്.

പരപ്പനങ്ങാടിക്കാർ എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലൂടെയായിരുന്നു വ്യാജപ്രചാരണം.