
പാലക്കാട്: ജില്ലയിൽ തുടർച്ചയായ മൂന്നാംദിനവും ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. മുണ്ടൂർ ഐ.ആർ.ടി.സിയിലാണ് ഇന്നലെയും കൂടിയ ചൂട് 40 ഡിഗ്രിയിലെത്തിയത്. കുറഞ്ഞ ചൂട്-21. ആർദ്രത-28%. പട്ടാമ്പിയിൽ 37 ഡിഗ്രിയാണ് ഉയർന്ന ചൂട്. കുറഞ്ഞത്-22.2. ആർദ്രത-98%. മലമ്പുഴയിൽ ഉയർന്ന താപനില 36 ഡിഗ്രിയും കുറഞ്ഞത് 21.8ഉം ആർദ്രത 21ഉം രേഖപ്പെടുത്തി.
ഉച്ചയ്ക്ക് അസഹനീയമായ ചൂടാണനുഭവപ്പെടുന്നത്. പകൽ പുറത്ത് തൊഴിൽ ചെയ്യുന്നവരുടെ ജോലിസമയം ക്രമീകരിച്ചട്ടുണ്ട്. തൊഴിലുടമകൾ ഇത് കർശനമായി പാലിക്കണം. നിർജ്ജലീകരണ സാദ്ധ്യതയുള്ളതിനാൽ പുറത്തിറങ്ങുമ്പോൾ വെള്ളം കൈയിൽ കരുതണം. അയഞ്ഞതും പരുത്തി പോലുള്ള വസ്ത്രങ്ങളും ധരിക്കണം.