
100 മിനിറ്റിനകം നടപടി
പാലക്കാട്: പെരുമാറ്റ ചട്ടലംഘനം ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് സി വിജിൽ ആപ്പ് മുഖേന ഇലക്ഷൻ കമ്മിഷനെ അറിയിക്കാൻ സി വിജിൽ ആപ്പ്. റിപ്പോർട്ട് ചെയ്താൽ 100 മിനിറ്റിനകം നടപടി എടുക്കും.
എങ്ങനെ പരാതിപ്പെടാം
പ്ലേ സ്റ്റോറിൽ നിന്ന് മൊബൈലിൽ സി വിജിൽ അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യണം. മൊബൈൽ നമ്പർ നൽകി ആക്ടീവ് ചെയ്ത ശേഷം വ്യക്തിവിവരം നൽകണം. ജി.പി.എസ് ലൊക്കേഷൻ ആക്ടീവ് ആകണം. പെരുമാറ്റച്ചട്ടം ലംഘിക്കുന്ന ചിത്രം/ വീഡിയോ സി വിജിൽ വഴി എടുത്തത് അഞ്ചുമിനിറ്റിനകം സബ്മിറ്റ് ചെയ്യണം. മൊബൈൽ ഗ്യാലറിയിൽ സേവ് ചെയ്തവ ആപ്പ് മുഖേന നൽകാനാകില്ല.
ഏതെല്ലാം പരാതികൾ
വോട്ടർമാർക്ക് പണം,മദ്യം, സമ്മാനം, കൂപ്പൺ നൽകുന്നത്.
അനുവാദമില്ലാതെ പോസ്റ്ററുകളും ബാനറുകളും സ്ഥാപിക്കുന്നത്.
അനുവാദമില്ലാതെ വാഹന പ്രചരണ ജാഥ നടത്തുന്നത്.
വോട്ടെടുപ്പ് ദിവസം വോട്ടർമാരെ വാഹനങ്ങളിൽ കൊണ്ടുപോകുന്നത്.
ഉടമസ്ഥന്റെ അനുവാദമില്ലാതെ സ്വകാര്യസ്ഥലം പ്രചരണത്തിന് ഉപയോഗിക്കുന്നത്.
പോളിംഗ് ബൂത്തിന്റെ 100 മീറ്ററിനകത്തുള്ള പ്രചരണം.
നിരോധിത സമയങ്ങളിലുള്ള പ്രചരണം.
മത/ജാതി പരമായ പ്രസംഗം, പ്രചരണം.
അനുവദിച്ച സമയത്തിന് ശേഷവും മൈക്ക്/ സ്പീക്കർ ഉപയോഗം.
പോസ്റ്ററിൽ പ്രിന്റിംഗ് സംബന്ധിച്ച വിവരം ഉൾപ്പെടുത്താത്തത്.
ജാഥകൾക്കായി ആളുകളെ വാഹനങ്ങളിൽ കൊണ്ടുപോകുന്നത്.