valayar

പാലക്കാട്: വാളയാർ സഹോദരിമാരുടെ ദുരൂഹ മരണത്തിൽ നീതിതേടി കാസർകോട് മുതൽ പാറശാല വരെ 'നീതിയാത്ര"യുമായി പെൺകുട്ടികളുടെ അമ്മ. നാളെ കാസർകോട് ഒപ്പുമരച്ചുവട്ടിൽ നിന്നാരംഭിക്കുന്ന ജാഥ ഏപ്രിൽ നാലിന് പാലക്കാട് സമാപിക്കും. കേസിൽ സി.ബി.ഐ അന്വേഷണം അട്ടിമറിക്കാനും തെളിവ് നശിപ്പിക്കാനുമാണ് പൊലീസ് അന്വേഷണമെന്ന് സമരസമിതി രക്ഷാധികാരി സി.ആർ.നീലകണ്ഠൻ, ചെയർമാൻ വിളയോടി വേണുഗോപാൽ, കൺവീനർ വി.എം.മാർസൻ എന്നിവർ ആരോപിച്ചു.

കേസന്വേഷണം അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് പെൺകുട്ടികളുടെ അമ്മ തലമുണ്ഡനം ചെയ്തിരുന്നു. 'സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷയില്ലെങ്കിൽ എന്തിനാണ് ഭരണം" എന്ന മുദ്രാവാക്യം ഉയർത്തിയാണ് നീതിയാത്ര.