v
വ​ട​ക്ക​ന്ത​റ​ ​തി​രു​പു​രാ​യ്ക്ക​ൽ​ ​ഭ​ഗ​വ​തി​ ​ക്ഷേ​ത്ര​ത്തി​ലെ​ ​വ​ലി​യ​ ​വി​ള​ക്ക് ​വേ​ല​യോ​ട​നു​ബ​ന്ധി​ച്ച് ​ഒ​രു​ക്കി​യ​ ​ആ​ന​ച്ച​മ​യ​ ​പ്ര​ദ​ർ​ശ​നം.

പാലക്കാട്: മൂന്നു വർഷത്തിലൊരിക്കൽ നടക്കാറുള്ള വടക്കന്തറ തിരുപുരായ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ വലിയവിളക്ക് വേല കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇന്ന് ആഘോഷിക്കും. വേലയോടനുബന്ധിച്ച് ഇന്നലെ കലശാഭിഷേകം നടന്നു. തന്ത്രി അണിമംഗലത്ത് വാസുദേവൻ നമ്പൂതിരിപ്പാട്, മേൽശാന്തി ശ്രീവല്ലഭൻ എന്നിവരുടെ കാർമികത്വത്തിലാണ് ചടങ്ങ് നടന്നത്. ഇന്നുരാവിലെ ആറിന് നാദസ്വര കച്ചേരി, ഏഴിന് ദേശക്കാരുടെയും 7.30ന് നഗരക്കാരുടെയുും നിവേദ്യ ഉരുളി എഴുന്നള്ളത്ത്, എട്ടിന് പഞ്ചവാദ്യത്തോടെ കാഴ്ചശീവേലി, വെടിക്കെട്ട്, 12ന് ഉച്ചപൂജ, കൊട്ടിപ്പാടി സേവ, ഒന്നിന് തായമ്പക എന്നിവ നടക്കും.

വൈകിട്ട് 3.30 പകൽവേല എഴുന്നള്ളത്തിനായി പുറപ്പെടും. പഴയ ആൽത്തറയിൽ നിന്നാണ് പകൽ വേല ആരംഭിക്കുക. വൈകിട്ട് നാലിന് ഭജന നടക്കും. എട്ടോടെ പകൽവേല കാവുകയറും. തുടർന്ന് കല്ലൂർ കുഞ്ഞുകുട്ടൻ മാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളം അരങ്ങേറും. രാത്രി പത്തിന് വടക്കന്തറ ഗ്രാമത്തിൽ നിന്ന് പഞ്ചവാദ്യത്തോടെ ഗ്രാമക്കാരുടെ കണ്ടിതുലപ്പന്തൽ എഴുന്നള്ളും, 12ന് ട്രിപ്പിൾ തായമ്പകയും നടക്കും. 13ന് പുലർച്ചെ 2.30മുതൽ ആറുവരെ നടക്കുന്ന രാത്രി വേലയ്ക്ക് ശേഷം കമ്പം കത്തിക്കലും വെടിക്കെട്ടും നടക്കും.