cong

പാലക്കാട്: കോൺഗ്രസ് ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചില്ലെങ്കിൽ പാർട്ടിയിൽ തുടരുന്ന കാര്യം പുനരാലോചിക്കുമെന്ന് ഡി.സി.സി മുൻ പ്രസിഡന്റ് എ.വി.ഗോപിനാഥ്. അനുകൂല തീരുമാനമില്ലെങ്കിൽ മാറി ചിന്തിക്കാൻ നിർബന്ധിതനാവുമെന്നും പ്രവർത്തകരുടെ യോഗത്തിന് ശേഷം അദ്ദേഹം പറഞ്ഞു.

. ഗ്രൂപ്പിസമെന്ന അർബുദം കോൺഗ്രസിന്റെ ആണിവേരറുക്കും. പാർട്ടിക്ക് ജീവൻ നൽകിയ പ്രവർത്തകർ പ്രതിസന്ധിയിലാണ്. തന്റെ ശബ്ദം നേതൃത്വം മറ്റൊരർത്ഥത്തിലെടുത്തു. നേതാക്കളുമായുള്ള ചർച്ച പ്രതീക്ഷിച്ച പോലെ മുന്നോട്ട് പോകുന്നില്ല. നേരിയ പ്രതീക്ഷ മാത്രമാണുള്ളത്. ഇന്ന് രാത്രിവരെ അനുകൂല തീരുമാനത്തിനായി കാത്തിരിക്കും.. ദുഃഖവും പ്രയാസവും മനസിലാക്കാൻ നേതാക്കൾക്ക് കഴിയുന്നില്ല. സ്വന്തം പാർട്ടിയിൽ നിന്ന് ചവിട്ടേൽക്കുമ്പോൾ എന്ത് ചെയ്യും. കൂടെ നിൽക്കേണ്ടവർ തന്നെ ചവിട്ടി. സുഖം മാത്രം അറിയുന്നവരാണ് തലപ്പത്തുള്ളവർ. തുടരെ അപമാനവും അവഗണനയും ഉണ്ടാകുമ്പോഴും പ്രവർത്തകരെ നിരാശപ്പെടുത്തരുതെന്ന് കരുതിയാണ് 20 വർഷം മിണ്ടാതിരുന്നത്.

കൂടെയുള്ളവരെ വഞ്ചിച്ച് മുന്നോട്ടുപോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.