water-scarcity

 ​ ​ട്രോ​ൾ​ ​ഫ്രീ ​ന​മ്പ​ർ​ 1916ൽ വിളിച്ച് പരാതി അറിയിക്കാം

 അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി​ ​ബ്ലു​ ​ബ്രി​ഗേ​ഡ് ​സം​വി​ധാ​ന​വും​ ജില്ലയിൽ ​സ​ജ്ജം

പാലക്കാട്: വേനൽ കടുത്തതോടെ ജില്ലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും ജലവിതരണം കാര്യക്ഷമമാക്കുന്നതിനുമായി ജില്ലാ വാട്ടർ അതോറിട്ടിയുടെ പരിഹാര നിരീക്ഷണ സെൽ പ്രവർത്തനം ആരംഭിച്ചു. പരാതികൾ സ്വീകരിക്കുന്നതിനായി വാട്ടർ അതോറിട്ടി സൂപ്രണ്ടിംഗ് എൻജിനീയറുടെ ഓഫീസിലാണ് ജില്ലാതല കൺട്രോൾ റൂം സജ്ജമാക്കിയിരിക്കുന്നത്. രാവിലെ എട്ടു മുതൽ രാത്രി ഒമ്പത് വരെയും അത്യാവശ്യഘട്ടങ്ങളിൽ 24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തിക്കും. കൺട്രോൾ റൂം നമ്പർ - 0491 - 2546632. കൂടാതെ 1916 എന്ന ട്രോൾ ഫ്രീ നമ്പറിലും 24 മണിക്കൂറും പരാതികൾ സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.

ജില്ലാതല പ്രവർത്തനം ഏകോപിപ്പിക്കാനായി അസിസ്റ്റന്റ് എൻജിനീയർമാരെ കൂടാതെ നോഡൽ ഓഫീസർമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. പരാതി ലഭിച്ച ഉടൻ അതത് സ്ഥലത്തെ അസി. എൻജിനീയർമാരുടെ മേൽനോട്ടത്തിൽ ജീവനക്കാർ നേരിട്ടെത്തി പ്രശ്നം പരിഹരിക്കും. അത്യാവശ്യഘട്ടങ്ങളിലെ അറ്റകുറ്റപ്പണികൾക്കായി ബ്ലു ബ്രിഗേഡ് സംവിധാനവും സജ്ജമാണ്. ജില്ലയിൽ നിന്ന് മേയ് 31വരെ ലഭിക്കുന്ന എല്ലാ പരാതികളും കൃത്യമായി അവലോകനം ചെയ്യും.

 ശരാശരി 20 പരാതികൾ

കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചത്. ദിനംപ്രതി 20 പരാതികൾ ലഭിക്കുന്നുണ്ട്. അതാത് ദിവസത്തെ പരാതികൾ അന്നുതന്നെ പരിഹരിക്കാൻ ജീവനക്കാർ ശ്രമിക്കുന്നുണ്ട്. പൈപ്പ് പൊട്ടൽ, ചോർച്ച എന്നിവയാണ് പരാതികളിൽ അധികവും. 9495998258 എന്ന വാട്സ് ആപ്പ് നമ്പരിലും മെസഞ്ചർ വഴിയും പരാതികൾ സ്വീകരിക്കുന്നതാണ്. ജലവിതരണം കാര്യക്ഷമമാണോ എന്ന് നിരീക്ഷിക്കാനായി അതോറിട്ടിയുടെ പ്രത്യേക സ്‌ക്വാഡിന്റെ പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്. ഇവർ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സ്ഥിരമായി ചോർച്ചയുണ്ടാകുന്ന സ്ഥലങ്ങളുടെ വിവരശേഖരണം നടത്തി പ്രശ്നം പരമാവധി വേഗത്തിൽ പരിഹരിക്കും. ജലദുരുപയോഗം, മോഷണം എന്നിവ കണ്ടെത്തുന്നതിനായി ആൻഡിതെഫ്റ്റ് സ്‌ക്വാഡിന്റെ പ്രവർത്തനവും ഉടൻ ആരംഭിക്കും.

ആർ.ജയചന്ദ്രൻ,

സൂപ്രണ്ടിംഗ് എൻജിനീയർ, ജില്ലാ വാട്ടർ അതോറിറ്റി, പാലക്കാട്