e-sreedharan

പാലക്കാട്

 യു.ഡി.എഫ് - ഷാഫി പറമ്പിൽ

 എൻ.ഡി.എ - ഇ.ശ്രീധരൻ

 എൽ.ഡി.എഫ് - സി.പി.പ്രമോദ്

ബി.ജെ.പിയുടെ എ പ്ലസ് മണ്ഡലമായ പാലക്കാട് എൻ.ഡി.എക്ക് വേണ്ടി മെട്രോമാൻ ഇ.ശ്രീധരൻ മത്സരിക്കുന്നതാണ്ഇത്തവണ പാലക്കാടിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. യൂത്ത് കേ‍ാൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലാണ് യു.ഡി.എഫിൽ നിന്ന് മൂന്നാംവട്ടവും ജനവിധി തേടുന്നത്. 2016ൽ ബി.ജെ.പിയിലെ ശോഭാസുരേന്ദ്രന് പിന്നിൽ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട എൽ.ഡി.ഫ് ഇത്തവണ രംഗത്തിറക്കിയത് ഒ‍ാൾ ഇന്ത്യ ലേ‍ായേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി സി.പി.എമ്മിലെ സി.പി.പ്രമേ‍ാദിനെയാണ്.

 ചരിത്രം

പാലക്കാട് നഗരസഭയെ കൂടാതെ മാത്തൂർ, പിരായിരി, കണ്ണാടി പഞ്ചായത്തുകൾ ഉൾപ്പെടുന്ന ജില്ലയിലെ ഏറ്റവും ചെറിയ മണ്ഡലം. 2016ൽ ഷാഫി പറമ്പിലിന് ആകെ പോൾ ചെയ്ത വോട്ടിന്റെ 41.77 ശതമാനവും ലഭിച്ചു, 57559 വോട്ടുകൾ. ബി.ജെ.പിയിലെ ശോഭാ സുരേന്ദ്രന് ലഭിച്ചത് 40046 വോട്ടുകൾ ( 29.08%), എൽ.ഡി.എഫിലെ എൻ.എൻ.കൃഷ്ണദാസിന് ലഭിച്ചത് 38675 വോട്ടുകൾ ( 28.07%).

 ട്രെൻഡ്

നഗരസഭയിൽ ഭൂരിപക്ഷത്തേ‍‍ാടെ വീണ്ടും അധികാരമുറപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. മെട്രേ‍ാമാന്റെ വ്യക്തിപ്രഭാവവും രാഷ്ട്രീയത്തിനും അപ്പുറം ലഭിക്കുന്ന പിന്തുണയും പ്രതീക്ഷ വർദ്ധിപ്പിക്കുന്നു.യു.ഡി.എഫും - ബി.ജെ.പിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിൽ ഇടതുപക്ഷം നിലമെച്ചപ്പെടുത്തുമോയെന്ന് കണ്ടറിയണം.