mb

 യു.ഡി.എഫ് - വി.ടി.ബൽറാം

 എൽ.ഡി.എഫ് - എം.ബി.രാജേഷ്

 എൻ.ഡി.എ - ശങ്കു ടി. ദാസ്

ലോകകപ്പ് ഫുട്ബാൾ മത്സരത്തിന്റെ ആവേശത്തെപ്പോലും തോൽപ്പിക്കുന്ന രാഷ്ട്രീയ പോരാട്ടമാണ് ഇത്തവണ തൃത്താലയിൽ.തുടർച്ചയായി രണ്ടുതവണ വിജയം കൈപ്പിടിയിലൊതുക്കിയ യു.ഡി.എഫിലെ വി.ടി.ബൽറാമിനെ നേരിടാൻ സി.പി.എം മുൻ എം.പി എം.ബി.രാജേഷിനെ രംഗത്തിറക്കിയതോടെ തൃത്താലയിൽ അഭിമാന പോരാട്ടമായി. എൻ.ഡി.എയ്ക്ക് വേണ്ടി അഡ്വ. ശങ്കു ടി.ദാസാണ് മത്സരരംഗത്തുള്ളത്.

 ചരിത്രം

രണ്ട് പതിറ്റാണ്ട് തുടർ‍ച്ചയായി ഇടതുപക്ഷത്തെ വിജയിപ്പിച്ച തൃത്താലയെ 2011ലാണ് വി.ടി.ബൽറാം പിടിച്ചെടുത്തു.

1,55,635 വോട്ടർമാരാണ് 2016ൽ മണ്ഡലത്തിലുണ്ടായിരുന്നത്. ആകെ പോൾ ചെയ്തതിൽ 66,505 വോട്ടുകൾ (47.16%) ബൽറാം പെട്ടിയിലാക്കി. ഇടതുപക്ഷത്തിന് 55,958 (39.68%) വോട്ടും എൻ.ഡി.എക്ക് 14,510 (10.29%) വോട്ടുകളും ലഭിച്ചു.

 ട്രെൻഡ്

ന്യൂനപക്ഷ വോട്ടുകൾക്ക് വലിയ സ്വാധീനമുണ്ട്. ഇത്തവണ അത് രാജേഷിനും ബൽറാമിനുമായി പകുത്തുപോയേക്കും. എ.കെ.ജിക്കെതിരായ വിവാദ പരാമർശത്തെ തുടർന്ന് വി.ടി.ബൽറാമിനെ ഇടതുമുന്നണി ബഹിഷ്കരിച്ചെങ്കിലും തദ്ദേശ തിര‍ഞ്ഞെടുപ്പിൽ മൂന്ന് പഞ്ചായത്തുകൾ പിടിച്ചെടുത്ത് യു.ഡി.എഫ്‌ കരുത്തുകാട്ടി. ഉറപ്പുള്ള മണ്ഡലങ്ങളുണ്ടായിട്ടും എം.ബി.രാജേഷിനെ തൃത്താലയിൽ തന്നെ നിയോഗിച്ചതിന് പിന്നിൽ വിജയം മാത്രമാണ് ഇടതു ക്യാമ്പ് ലക്ഷ്യമിടുന്നത്. അത് എൽ.ഡി.എഫിന്റെ അഭിമാനപ്രശ്നവുമാണ്. ഇരുവരും ഏറ്റുമുട്ടുമ്പോൾ ഫലം പ്രവചനാതീതം.