
എൽ.ഡി.എഫ് - എ.പ്രഭാകരൻ
എൻ.ഡി.എ - സി.കൃഷ്ണകുമാർ
യു.ഡി.എഫ്. എസ്.കെ.അനന്തകൃഷ്ണൻ
വി.എസ്. അച്യുതാനന്ദൻ മത്സരിക്കാത്ത തിരഞ്ഞെടുപ്പ്, ബി.ജെ.പിക്ക് വിജയപ്രതീക്ഷയുള്ള മണ്ഡലങ്ങളിലൊന്ന് ഇതൊക്കെയാണ് മലമ്പുഴയെ ഇത്തവണ ആദ്യ പത്തിൽ എത്തിച്ചത്. രൂപീകൃതമായത് മുതൽ ഇടതിനൊപ്പം നിലകൊണ്ട ചരിത്രമുള്ള മണ്ഡലം. തുടർച്ചയായി നാല് തവണ വി.എസിനെ വിജയിപ്പിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമാക്കിയ മണ്ഡലം നിലനിറുത്താൻ എൽ.ഡി.എഫ് നിയോഗിച്ചത് സി.പി.എം ജില്ലാ കമ്മിറ്റി അംഗം എ.പ്രഭാകരനെ.
കഴിഞ്ഞതവണ രണ്ടാംസ്ഥാനവും കൈവിട്ട യു.ഡി.എഫ് ഇറക്കിയത് ഐ.എൻ.ടി.യു.സി നേതാവ് എസ്.കെ.അനന്തകൃഷ്ണനെ. 46000 ലധികം വോട്ടുകൾ നേടി കഴിഞ്ഞതവണ രണ്ടാമതെത്തിയ ബി.ജെ.പിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി
സി.കൃഷ്ണകുമാറാണ് എൻ.ഡി.എ സ്ഥാനാർത്ഥി.
ചരിത്രം
2001 മുതൽ വി.എസ്.അച്യുതാനന്ദനാണ് മലമ്പുഴയെ പ്രതിനിധീകരിക്കുന്നത്. ഇത്തവണ വി.എസ് മത്സരിക്കുന്നില്ലെങ്കിലും ഇടതുകോട്ട അതുപോലെ നിലനിറുത്താനാകുമെന്ന പ്രതീക്ഷയിലാണ് സി.പി.എം. 2016ൽ വി.എസ്.അച്യുതാനന്ദന് 73,299 (45.90%) വോട്ടുകൾ ലഭിച്ചു. ബി.ജെ.പിയുടെ സി.കൃഷ്ണകുമാറിന് 46,157 (28.90%) വോട്ടുകളും യു.ഡി.എഫിന്റെ വി.എസ്.ജോയിക്ക് 35,333 (22.12%) വോട്ടുകളും ലഭിച്ചു.
ട്രെൻഡ്
സ്ഥാനാർത്ഥി നിർണയത്തിലെ പ്രശ്നങ്ങൾ എൽ.ഡി.എഫിനും യു.ഡി.എഫിനും തലവേദനയാകുന്നു. ഇത് മുതലെടുക്കുകയാണ് ബി.ജെ.പി. ശക്തമായ രാഷ്ട്രീയ പോരാട്ടം നടക്കുമെന്നതിനാൽ ജയം നേരിയ മാർജിനിലായിരിക്കുമെന്ന് ഉറപ്പ്.