e

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇന്നലെ 11 നിയോജക മണ്ഡലങ്ങളിൽ നിന്നായി 31 സ്ഥാനാർത്ഥികൾ കൂടി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഇതോടെ ജില്ലയിൽ പത്രിക നൽകിയവരുടെ എണ്ണം 59 ആയി. ഇന്നാണ് പത്രിക നൽകുന്നതിനുള്ള അവസാന തിയതി.

മണ്ഡലം, സ്ഥാനാർത്ഥി, പാർട്ടി എന്ന ക്രമത്തിൽ: പാലക്കാട്-ഷാഫി പറമ്പിൽ (കോൺഗ്രസ്),​ ഇ.ശ്രീധരൻ (ബി.ജെ.പി),​ ഇ.ടി.കെ.വത്സൻ (ബി.എസ്.പി),​ വി.സച്ചിദാനന്ദൻ (സ്വതന്ത്രൻ). ഒറ്റപ്പാലം-വേണുഗോപാലൻ (ബി.ജെ.പി).​ ആലത്തൂർ-പ്രദീപ്, കെ.ഗോപിനാഥൻ (കോൺഗ്രസ്), ചന്ദ്രൻ (ബി.എസ്.പി).​ തരൂർ-കെ.എ.ഷീബ, പി.പി.സുധ (കോൺഗ്രസ്), ഉഷാകുമാരി (വെൽഫെയർ പാർട്ടി). ചിറ്റൂർ-കെ.പ്രമീള (സ്വതന്ത്ര). നെന്മാറ-എ.എൻ.അനുരാഗ് (ബി.ഡി.ജെ.എസ്),​ പി.കലാധരൻ (സ്വതന്ത്രൻ). മലമ്പുഴ-സുഭാഷ് ചന്ദ്രബോസ് (സി.പി.എം),​ സി.കൃഷ്ണകുമാർ (ബി.ജെ.പി),​ എസ്.അബ്ദുൾ റഹീം (സ്വതന്ത്രൻ). തൃത്താല-വി.ടി.ബൽറാം (കോൺഗ്രസ്),​ കെ.പി.രാജഗോപാലൻ (ബി.എസ്.പി). പട്ടാമ്പി-റിയാസ് മുക്കോളി (കോൺഗ്രസ്),​ അമീർ അലി, അബ്ദുൾ ഹമീദ് (എസ്.ഡി.പി.ഐ),​ ഹരിദാസൻ (ബി.ജെ.പി). ഷൊർണൂർ-ഫിറോസ് ബാബു (കോൺഗ്രസ്),​ ജി.സന്ദീപ് (ബി.ജെ.പി),​ മുഹമ്മദ് മുസ്തഫ (എസ്.ഡി.പി.ഐ). മണ്ണാർക്കാട്-ഷംസുദ്ദീൻ (ലീഗ്),​ പി.ജി.ജെയിംസ്, അജികുമാർ (സ്വതന്ത്രർ),​
പി.സസീമ (എ.എ.എ.ഡി.എം.കെ).