el
ചിറ്റൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ബോയ്സ് സ്‌കൂൾ ഗ്രൗണ്ടിൽ ഫുട്ബാൾ പരിശീലനം നടത്തുന്ന കുട്ടികൾക്കൊപ്പം.

ചിറ്റൂർ: മണ്ഡലത്തിലെ യുവാക്കളുടെയും പെതുജനങ്ങളുടെയും ആരോഗ്യം വർദ്ധിപ്പിക്കാൻ ഉതകുന്ന വിവിധ പദ്ധതികളുമായി മുന്നോട്ട് പോകുകയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കൃഷ്ണൻകുട്ടി.
നിലവിൽ 15 കോടി ചിലവിൽ ഗവ.കോളേജിൽ സ്പോർട്സ് കോംപ്ലക്സ് സ്ഥാപിക്കുന്ന പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണ്. ഇന്നലെ കാലത്ത് ഫുട്ബാൾ പരിശീലനത്തിൽ എർപ്പെട്ട കുട്ടികളെ സന്ദർശിച്ച വേളയിൽ അവരുടെ ആവശ്യം മാനിച്ച് ചിറ്റൂർ ബോയ്സ് സ്‌ക്കൂളിന്റെ നാലേക്കർ വരുന്ന സ്ഥലത്ത് ആധുനിക സജ്ജീകരണങ്ങളോട് കൂടിയ വീശലമായ നിയോജക മണ്ഡലത്തിലെ രണ്ടാമത്തെ സ്പോർട്സ് കോപ്ലക്സ് കൂടി നിർമ്മിക്കാനും പദ്ധതി ഉണ്ടാക്കും. ഇതോടെ നിയോജക മണ്ഡലത്തിലെ ഏവർക്കും കായികമായി മുന്നോട്ട് ഉയരാൻ കഴിയും. കാലത്ത് 7.30 ന് ഗ്രൗണ്ടിൽ എത്തിയ സ്ഥാനാർത്ഥി കുട്ടികളുടെ പരിശീലനം നേരിൽ നോക്കി കാണുകയും അവരോടെപ്പം പന്തുകൾ തട്ടിയും ഒരു മണിക്കൂർ ചിലവഴിച്ചാണ് മറ്റ് പര്യടനത്തിന് ഇറങ്ങിയത്.