
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ജില്ലയിലെ സ്ഥാനാർത്ഥികളുടെ പട്ടിക പൂർത്തിയായി. നാമിനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം കഴിഞ്ഞതോടെ ചിത്രം തെളിഞ്ഞു. ജില്ലയിലെ 12 നിയോജക മണ്ഡലങ്ങളിലായി വിവിധ രാഷ്ട്രീയപാർട്ടികൾ, സ്വതന്ത്രർ എന്നിവരുൾപ്പെടെ 73 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരിക്കുന്നത് തൃത്താലയിലും മണ്ണാർക്കാടുമാണ്, 11 വീതം സ്ഥാനാർത്ഥികൾ. തൃത്താലയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വി.ടി.ബൽറാമിന് രണ്ട് അപരന്മാരാണുള്ളത്. ഇടതു സ്ഥാനാർത്ഥിക്ക് ഒരു അപരനും. മണ്ണാർക്കാട് യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.ഷംസുദ്ദീനും രണ്ട് അപരന്മാരുണ്ട്. ഇവിടെ ഇടതുസ്ഥാനാർത്ഥി ഒരു അപരനുമുണ്ട്. നെന്മാറയിലെ ഇടതു സ്ഥാനാർത്ഥി കെ.ബാബുവിനും ഒരു അപരനുണ്ട്. സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസത്തിൽ ഏഴ് സ്ഥാനാർത്ഥികളാണ് പത്രിക പിൻവലിച്ചത്.
 ചിറ്റൂർ
1. കെ.കൃഷ്ണൻകുട്ടി - ജനതാദൾ (എസ്)
2. എ.ചന്ദ്രൻ - ബി.എസ്.പി
3. വി.നടേശൻ - ബി.ജെ.പി
4. അഡ്വ.സുമേഷ് അച്യുതൻ - ഐ.എൻ.സി
5. കെ.പ്രമീള - സ്വതന്ത്ര
6. എൻ.എസ്.കെ പുരം ശശികുമാർ - സ്വതന്ത്രൻ
 പട്ടാമ്പി
1. ടി.പി.നാരായണൻ - ബി.എസ്.പി
2. മുഹമ്മദ് മുഹസിൻ - സി.പി.ഐ
3. കെ.എം.ഹരിദാസ് - ബി.ജെ.പി
4. റിയാസ് മുക്കോളി - ഐ.എൻ.സി
5. എസ്.പി അമീർ അലി - എസ്.ഡി.പി.ഐ
6. എസ്.മുജീബ് റഹ്മാൻ - വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ
 മലമ്പുഴ
1. എസ്.കെ.അനന്തകൃഷ്ണൻ - ഐ.എൻ.സി
2. സി.കൃഷ്ണകുമാർ - ബി.ജെ.പി
3. എ.പ്രഭാകരൻ - സി.പി.എം
4. കെ.പ്രസാദ് - സോഷ്യലിസ്റ്റ് യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ (കമ്മ്യൂണിസ്റ്റ്)
5. എസ്.അബ്ദുൾ റഹീം - സ്വതന്ത്രൻ
 കോങ്ങാട്
1. പി.ഇ.ഗുരുവായൂരപ്പൻ - ബി.എസ്.പി
2. യു.സി.രാമൻ - മുസ്ലീം ലീഗ്
3. കെ.ശാന്തകുമാരി - സി.പി.എം
4. എം.സുരേഷ് ബാബു - ബി.ജെ.പി
 മണ്ണാർക്കാട്
1. ശിവദാസൻ - ബി.എസ്.പി
2. അഡ്വ. എൻ.ഷംസുദ്ദീൻ - മുസ്ലീം ലീഗ്
3. കെ.പി.സുരേഷ് രാജ് - സി.പി.ഐ
4. അഗളി നസീമ.പി - എ.ഐ.എ.ഡി.എം.കെ
5. അജികുമാർ - സ്വതന്ത്രൻ
6. ജെയിംസ് മാഷ് - സ്വതന്ത്രൻ
7. ഷിബു ജോർജ്ജ് - സ്വതന്ത്രൻ
8. ഷംസുദ്ദീൻ/ യൂസഫ് - സ്വതന്ത്രൻ
9. ഷംസുദ്ദീൻ/ ഹംസ - സ്വതന്ത്രൻ
10. സുമേഷ് - സ്വതന്ത്രൻ
11. സുരേഷ് ബാബു - സ്വതന്ത്രൻ
 ആലത്തൂർ
1. ചന്ദ്രൻ - ബി.എസ്.പി
2. പാളയം പ്രദീപ് - ഐ.എൻ.സി
3. പ്രശാന്ത് ശിവൻ - ബി.ജെ.പി
4. കെ.ഡി.പ്രസേനൻ - സി.പി.എം
5. എം.രാജേഷ് - സ്വതന്ത്രൻ
 തരൂർ
1. കെ.പി.ജയപ്രകാശൻ - ബി.ജെ.പി
2. കെ.എ.ഷീബ - ഐ.എൻ.സി
3. പി.പി.സുമോദ് - സി.പി.എം
4.സി.എ.ഉഷാകുമാരി - വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ
 പാലക്കാട്
1. അഡ്വ.സി.പി.പ്രമോദ് - സി.പി.എം
2. ഇ.ടി.കെ വൽസൻ - ബി.എസ്.പി
3. ഇ.ശ്രീധരൻ - ബി.ജെ.പി
4. ഷാഫി പറമ്പിൽ - ഐ.എൻ.സി
5. ജെ.ജയപ്രകാശ് - സമാജ് വാദി ഫോർവേഡ് ബ്ലോക്ക്
6. കെ.രാജേഷ് - അഖില ഭാരത ഹിന്ദുമഹാസഭ
7. വി.സച്ചിദാനന്ദൻ - സ്വതന്ത്രൻ
 നെന്മാറ
1. സി.പ്രകാശ് - ബി.എസ്.പി
2. കെ.ബാബു - സി.പി.എം
3. എ.എൻ.അനുരാഗ് - ഭാരത് ധർമ ജന സേന
4. സി.എൻ.വിജയകൃഷ്ണൻ - കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി കേരള സ്റ്റേറ്റ് കമ്മിറ്റി
5. ബാബു - സ്വതന്ത്രൻ
 ഒറ്റപ്പാലം
1. അഡ്വ.കെ.പ്രേംകുമാർ - സി.പി.എം
2. പി.വേണുഗോപാലൻ - ബി.ജെ.പി
3. പി.പി ശിവൻ - ബി.എസ്.പി
4. ഡോ.പി.സരിൻ - ഐ.എൻ.സി
 ഷൊർണൂർ
1. ടി.സി.അയ്യപ്പൻകുട്ടി - ബി.എസ്.പി
2. ടി.എച്ച്.ഫിറോസ് ബാബു - ഐ.എൻ.സി
3. പി.മമ്മിക്കുട്ടി - സി.പി.എം
4. സന്ദീപ് വാര്യർ - ബി.ജെ.പി
5. മുഹമ്മദ് മുസ്തഫ - എസ്.ഡി.പി.ഐ
 തൃത്താല
1. വി.ടി.ബൽറാം - ഐ.എൻ.സി
2. രാജഗോപാൽ തൃത്താല - ബി.എസ്.പി
3. എം.ബി.രാജേഷ് - സി.പി.എം
4. അഡ്വ. ശങ്കു.ടി.ദാസ് - ബി.ജെ.പി
5. എം.കെ.അബ്ദുൽ നാസർ - എസ്.ഡി.പി.ഐ
6. ഇ.വി.നൂറുദ്ധീൻ - സ്വതന്ത്രൻ
7. കെ.ബലരാമൻ - സ്വതന്ത്രൻ
8. ടി.ടി.ബാലരാമൻ - സ്വതന്ത്രൻ
9. രാജേഷ് - സ്വതന്ത്രൻ
10. ശ്രീനിവാസ് കുറുപ്പത്ത് - സ്വതന്ത്രൻ
11. ഹുസൈൻ തട്ടത്താഴത്ത് - സ്വതന്ത്രൻ