electiom

ഒറ്റപ്പാലം: യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ.പി.സരിന്റെ പോസ്റ്ററുകളിൽ ഐ.എ.എ.എസ് (ഇന്ത്യൻ ഓഡിറ്റ് ആന്റ് അക്കൗണ്ട് സർവീസ്) ഉപയോഗിക്കുന്നതിനെതിരെ സബ് കളക്ടർ അർജ്ജുൻ പാണ്ഡ്യൻ കാരണം കാണിക്കൽ നോട്ടീസ് നൽകി.

സർവീസിൽ നിന്ന് രാജിവച്ചവർ ഇങ്ങനെ ചേർക്കുന്നത് ചട്ട ലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. മീഡിയ സർട്ടിഫിക്കേഷൻ ആന്റ് മോണിറ്ററിംഗ് സെൽ നോഡൽ ഓഫീസർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

നടപടി സാങ്കേതികമാണെന്നും ഇനി റിട്ടയേർഡ് എന്നോ റിസൈൻഡ് എന്നോ ചേർക്കാമെന്ന് സരിൻ വിശദീകരണം നൽകി.