
പാലക്കാട്: ജില്ലയിൽ ചൂടിന്റെ കാഠിന്യം കൂടിയതോടെ പല പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമായി. ഡാമുകളിലെ ജനനിരപ്പും കുറഞ്ഞുതുടങ്ങി. 104.3 മീറ്ററാണ് മലമ്പുഴ ഡാമിൽ ഇന്നലെ രേഖപ്പെടുത്തിയ ജലനിരപ്പ്. 115.06 ആണ് പരമാവധി ശേഷി. പാലക്കാട് നഗരസഭ ഉൾപ്പെടെ ഏഴ് പഞ്ചായത്തുകളിലേക്ക് ഡാമിൽ നിന്നാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്.
ജില്ലയിലെ മറ്റു ഡാമുകളിലെ ജലനിരപ്പും ക്രമാതീതമായി കുറഞ്ഞുവരുന്ന അവസ്ഥയാണ്. വരും ദിവസങ്ങളിലും ചൂടിന്റെ കാഠിന്യം വർദ്ധിക്കുകയാണെങ്കിൽ ജലനിരപ്പ് ഇനിയും കുറയാൻ സാദ്ധ്യതയുണ്ടെന്ന് അധികൃതർ പറഞ്ഞു.
അണക്കെട്ട്- ജലനിരപ്പ്- ശേഷി (മീറ്ററിൽ)
1. മലമ്പുഴ- 104.3- 115.06
2. വാളയാർ- 196.86- 203
3. മംഗലം- 67.46- 77.88
4. പോത്തുണ്ടി- 98.09- 108.204
5. ചുള്ളിയാർ- 142.31- 154.08
6. മീങ്കര- 151.94- 156.36
7. കാഞ്ഞിരപ്പുഴ- 90.61- 97.535