
പാലക്കാട്: നിയമസഭ തിരഞ്ഞെടുപ്പ് ദിവസം അവശ്യ സേവനത്തിലുള്ളവർക്കുള്ള പോസ്റ്റൽ വോട്ടിംഗ് 28, 29, 30 തീയതികളിൽ നടക്കും. അതത് മണ്ഡലത്തിൽ ക്രമീകരിക്കുന്ന പോസ്റ്റൽ വോട്ടിംഗ് കേന്ദ്രങ്ങളിൽ രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ വോട്ട് ചെയ്യാം. ജില്ലയിൽ 16 കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകളിലെ 2885 അവശ്യ സർവീസ് ജീവനക്കാർക്കാണ് ഇത്തരത്തിൽ വോട്ട് രേഖപ്പെടുത്തുന്നതിന് അനുമതി.
ആരോഗ്യം, പൊലീസ്, ഫയർ ഫോഴ്സ്, ജയിൽ, എക്‌സൈസ്, മിൽമ, ഇലക്ട്രിസിറ്റി, വാട്ടർ അതോറിറ്റി, കെ.എസ്.ആർ.ടി.സി, ട്രഷറി, ഫോറസ്റ്റ്, കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ (ആൾ ഇൻഡ്യ റേഡിയോ, ദൂരദർശൻ, ബി.എസ്.എൻ.എൽ, റെയിൽവേ, പോസ്റ്റസ് ആന്റ് ടെലിഗ്രാഫ്, ഏവിയേഷൻ), ആംബുലൻസ്, തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ച മാദ്ധ്യമ പ്രവർത്തകർ, ഏവിയേഷൻ, ഷിപ്പിംഗ് എന്നിവയാണ് അവശ്യ സർവീസുകളായി തിരഞ്ഞെടുത്തിരിക്കുന്ന വകുപ്പുകൾ.
മണ്ഡലം- വോട്ടിംഗ് കേന്ദ്രം
തൃത്താല- ബ്ലോക്ക് പഞ്ചായത്ത് ഹാൾ
പട്ടാമ്പി- ബ്ലോക്ക് പഞ്ചായത്ത് ഹാൾ
ഷൊർണൂർ- അനങ്ങനടി പഞ്ചായത്ത് ഹാൾ
ഒറ്റപ്പാലം- കെ.പി.ടി എച്ച്.എസ്.എസ്
കോങ്ങാട്- കെ.പി.ആർ.പി എച്ച്.എസ്.എസ്
മണ്ണാർക്കാട്- ബ്ലോക്ക് പഞ്ചായത്ത് ഹാൾ
മലമ്പുഴ- ബ്ലോക്ക് പഞ്ചായത്ത് ഹാൾ
പാലക്കാട്- ചെമ്പൈ കോളേജ്
തരൂർ- തരൂർ എ.യു.പി.എസ്
ചിറ്റൂർ- ഗവ.വിക്ടോറിയ ജി.എച്ച്.എസ്.എസ്.
നെന്മാറ- കൊല്ലങ്കോട് സെന്റ് പോൾസ് എച്ച്.എസ്.എസ്
ആലത്തൂർ- ബ്ലോക്ക് പഞ്ചായത്ത് ഹാൾ