parakash-karat
ഒറ്റപ്പാലം ലക്കിടി പേരൂരിൽ നടന്ന എൽ.ഡി.എഫ് പഞ്ചായത്ത് റാലി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്.ഉദ്ഘാടനം ചെയ്യുന്നു.

ഒറ്റപ്പാലം: എൻ.ഡി.എ, യു.ഡി.എഫ് മുന്നണികളെപ്പോലെ കേന്ദ്ര എജൻസികളെ കൂടി എതിർക്കേണ്ട തിരഞ്ഞെടുപ്പാണിതെന്ന് സി.പി.എം പി.ബി അംഗം പ്രകാശ് കാരാട്ട്. ലക്കിടി പേരൂരിൽ എൽ.ഡി.എഫ് പഞ്ചായത്ത് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എൽ.ഡി.എഫ് സർക്കാരിനെ കുറിച്ച് പ്രതിപക്ഷത്തിനൊന്നും വിമർശിക്കാനില്ല. സ്വർണ്ണക്കടത്ത് ചൂണ്ടിക്കാട്ടി നേതാക്കളെ വേട്ടയാടുകയാണ്. ബി.ജെ.പിയും കോൺഗ്രസും ചേർന്നുള്ള ഈ ഗൂഢാലോചന ജനം മനസിലാക്കും. നാടിന് ഉപകാരം ചെയ്യുന്ന എൽ.ഡി.എഫ് സർക്കാരിന് തുടർ ഭരണം ഉറപ്പാണ്. കേരളത്തിൽ ചരിത്രം സൃഷ്ടിക്കുന്ന തിരഞ്ഞെടുപ്പാണിതെന്നും കാരാട്ട് പറഞ്ഞു.

സി.പി.എം ലോക്കൽ സെക്രട്ടറി പി.കെ.പ്രമോദ് അദ്ധ്യക്ഷനായി. പി.കെ.സുധാകരൻ പ്രസംഗം പരിഭാഷപ്പെടുത്തി. സ്ഥാനാർത്ഥി കെ.പ്രേംകുമാർ, എം.ഹംസ, കെ.സുരേഷ്, ഇ.രാമചന്ദ്രൻ, എ.ശിവപ്രകാശ്, ടി.ഇബ്രാഹിം, ടി.ഷിബു, ശോഭന രാജേന്ദ്രപ്രസാദ് സംസാരിച്ചു.