e

പാലക്കാട്: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ് പൊതുസ്ഥലങ്ങളിൽ നിന്ന് നീക്കം ചെയ്തത് 60,456 ബോർഡുകൾ. 54,928 എണ്ണം സ്‌ക്വാഡും ബാക്കിയുള്ളവ സ്ഥാപിച്ചവരുമാണ് നീക്കം ചെയ്തത്. സ്വകാര്യ സ്ഥലങ്ങളിലെ 32,199 ബോർഡുകളും നീക്കം ചെയ്തു. ജില്ലയിൽ 12 മണ്ഡലംതല സ്‌ക്വാഡും ഒരു ജില്ലാതല സ്‌ക്വാഡും ഉൾപ്പെടെ 13 ടീമാണുള്ളത്.

സി-വിജിലിൽ 2176 പരാതി

പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച് സി.വിജിൽ ആപ്പിൽ ഇതുവരെ ലഭിച്ചത് 2,176 പരാതി. ഇതിൽ 1,823 എണ്ണത്തിൽ നടപടിയെടുത്തു. 336 വ്യാജപരാതി ഒഴിവാക്കി. 13 പരാതികളിൽ നടപടിയെടുക്കാനുണ്ട്. പൊതുയിടങ്ങളിൽ പോസ്റ്ററുകൾ, ബാനറുകൾ തുടങ്ങിയവ പ്രദർശിപ്പിച്ചത് സംബന്ധിച്ചാണ് കൂടുതൽ പരാതിയും.

അവധി നൽകണം

തിരഞ്ഞെടുപ്പ് നടക്കുന്ന ആറിന് എല്ലാ കടകളും വാണിജ്യ സ്ഥാപനങ്ങളും പൊതു/സ്വകാര്യ വ്യവസായ സ്ഥാപനങ്ങളും തൊഴിലാളികൾക്ക് ശമ്പളത്തോടുള്ള അവധി നൽകണമെന്ന് ലേബർ കമ്മിഷണർ ഉത്തരവിട്ടു. ദിവസ വേതന, താൽക്കാലിക തൊഴിലാളികൾക്കും ഉത്തരവ് ബാധകമാണ്.