
പാലക്കാട്: ചൊവ്വാഴ്ച 41.5 ഡിഗ്രിയിൽ വെന്തുരുകിയ ജില്ലയിൽ ഇന്നലെ താപനില അഞ്ചുഡിഗ്രിയോളം കുറഞ്ഞു. മലമ്പുഴ അണക്കെട്ട് പ്രദേശത്ത് രേഖപ്പെടുത്തിയ 36.8 ആണ് ഉയർന്ന താപനില. കുറവ്-27.9. ആർദ്രത 63%. കഴിഞ്ഞ ദിവസം വരെ താപനില ഉയർന്നുനിന്ന മുണ്ടൂർ ഐ.ആർ.ടി.സിയിൽ 36 ആണ് കൂടിയ ചൂട്. കുറവ്-24. ആർദ്രത 50%.
പട്ടാമ്പിയി ഉയർന്ന ചൂട്-34.4. കുറവ്-26.2. ആർദ്രത രാവിലെ 85%. വൈകിട്ട് 57%.