പത്തനംതിട്ട: കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ഏരിയ സമ്മേളനം നടത്തി. വള്ളിക്കോട് സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ നടന്ന സമ്മേളനം സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം എൻ.സജികുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയ പ്രസിഡണ്ട് ജി.ബിജു അദ്ധ്യക്ഷത വഹിച്ചു. എം.പി ജോസ്, സംസ്ഥാന കമ്മിറ്റി അംഗം കെ.എസ് ഓമന, ഏരിയ സെക്രട്ടറി എം.ജി ഷാമിൾകുമാർ തുടങ്ങിയവർ സംസാരിച്ചു. സർവീസിൽ നിന്നും വിരമിച്ച യൂണിയൻ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എസ്.മണിക്ക് യാത്രയപ്പ് നൽകി. യാത്രയപ്പ് സമ്മേളനം സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ജി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് പി.പി പ്രസന്നകുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഗോപകുമാരൻ നായർ,ഷൈനി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആർ.മോഹനൻ നായർ, കെ.എസ്.കെ.ടി.യു ജില്ലാ പ്രസിഡണ്ട് പി.എസ് കൃഷ്ണകുമാർ, ഡി.വൈ.എഫ്.ഐ ജില്ലാകമ്മിറ്റി അംഗം സി.സുമേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി 25 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. വി.ആർ. ശ്രീജിത്ത് (പ്രസിഡന്റ്), ആർ.സുജാദേവി, ശ്രീനാഥ്,എസ്.സജീവ് (വൈസ് പ്രസിഡന്റ്) പി.സി.രാജീവ് (സെക്രട്ടറി),ഓമനക്കുട്ടൻ, രാജീവ് പി. ജോണ്, കെ.ഷിജു (ജോയിന്റ് സെക്രട്ടറി) വി.സുഭാഷ് (ട്രഷറർ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.