കോന്നി : മത്സ്യമാലിന്യങ്ങൾ രാത്രിയിൽ റോഡിന്റെ വശങ്ങളിൽ തള്ളുന്നതായി പരാതി. ബംഗാളി മീൻ എന്നറിയപ്പെടുന്ന വലിയ മീനിന്റെ അവശിഷ്ടങ്ങളാണ് ഏറെയും. പെട്ടി ഓട്ടോകളിലും ചെറിയ വാഹനങ്ങളിലും കൊണ്ടുവരുന്ന മീൻ ഇവിടെ റോഡ് വശങ്ങളിൽ തന്നെ കഷണങ്ങളാക്കി വിൽക്കുകയാണ്. ചൈനാമുക്ക് , ളാക്കൂർ റോഡിന്റെ വശങ്ങളിലാണ് ഏറെയും മാലിന്യ നിക്ഷേപം നടത്തുന്നത്. തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമാണ്. അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് പൊതുപ്രവർത്തകൻ എം.എ.ബഷീർ ആവശ്യപ്പെട്ടു.