പന്തളം: ഇന്റർനെറ്റ് പണിമുടക്കിയതിനാൽ പന്തളം സബ്ട്രഷറിയിൽ പണമിടപാട് നിലച്ചു. ഇതുമൂലം സർവീസ് പെൻഷൻകാരിൽ ഭൂരിഭാഗം പേരും പണം ലഭിക്കാതെ മടങ്ങി. ചൊവ്വാഴ്ച വാഹന പണിമുടക്ക് ആയതിനാൽ ഏറെപേരും തിങ്കളാഴ്ച പെൻഷൻ വാങ്ങാൻ എത്തിയിരുന്നു. വന്നവരുടെ പെൻഷൻ ബുക്ക് വാങ്ങി വച്ച് ജീവനക്കാർ ടോക്കണും വിതരണം ചെയ്തു. ടോക്കൺ നമ്പർ അറുപത് വരെയുള്ളവരുടെ പെൻഷൻ തുക കൈമാറിയപ്പോഴാണ് ഇന്റർനെറ്റ് പണിമുടക്കിയത്. ഇതോടെ ബാക്കി ടോക്കൺ ലഭിച്ചവർക്ക് പണം നൽകാൻ കഴിയാതെ വന്നു. ഇന്റർനെറ്റ് തകരാർ പരിഹരിക്കുമെന്ന പ്രതീക്ഷയോടെ വൈകിട്ട് നാലര വരെ കാത്തുനിന്നെങ്കിലും നിരാശയായിരുന്നു ഫലം. അടുത്ത ദിവസം ടോക്കൺ ക്രമത്തിൽ തുക വിതരണം ചെയ്യും.