തിരുവല്ല: കുറ്റൂരിൽ മണിമലയാറ്റിൽ വീണ യുവതിയെ സാഹസികമായി രക്ഷപെടുത്തിയ പതിനാലുകാരൻ ആൽബിന് വീട് നിർമിക്കാനുള്ള സഹായധനം കൈമാറി. കുറ്റൂർ സ്വദേശി ആൽബിനെ നിരവധി സംഘടനകൾ അനുമോദിച്ചിരുന്നു. ആൽബിന് താമസിക്കാൻ വീടില്ലെന്ന് അറിഞ്ഞതോടെ പ്രവാസി മലയാളിയായ ശിവകുമാറാണ് 50,000 രൂപയുടെ ധനസഹായം നൽകിയത്. ആൽബിന്റെ പിതാവ് ബാബുവിന് യൂണിവേഴ്‌സൽ സർവീസ് എൻവയോൺമെന്റൽ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രതീഷ് ശർമ്മൻ സഹായധനം കൈമാറി.