
ചെങ്ങന്നൂർ: റെഡ്ക്രോസ് സൊസൈറ്റി ചെങ്ങന്നൂർ ബ്രാഞ്ചും മുളമൂട്ടിൽ ഹെൽത്ത് കെയറുമായി സഹകരിച്ച് കല്ലിശ്ശേരി കുന്നുംപുറം യു.പി സ്കൂളിൽ നേത്ര പരിശോധനാ ക്യാമ്പ് നടത്തി. ഡോ.ആഷ്ലി ജേക്കബ് മുളമൂട്ടിലിന്റെ നേതൃത്വത്തിൽ നടന്ന രണ്ടാംഘട്ട ക്യാമ്പ് സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സൗജന്യ കണ്ണടകളുടെ വിതരണോദ്ഘാടനം റെഡ്ക്രോസ് സൊസൈറ്റി ചെങ്ങന്നൂർ താലൂക്ക് പ്രസിഡന്റ് ജിനു പുന്നോസ് നിർവഹിച്ചു. റെഡ്ക്രോസ് സൊസൈറ്റി ചെങ്ങന്നൂർ ബ്രാഞ്ച് സെക്രട്ടറി സാജൻ ചാക്കോ, വൈസ് പ്രസിഡന്റ് കെ.കെ.രാജേന്ദ്രൻ, അംഗങ്ങളായ ഡോ.ശ്രീവേണി മഞ്ചനാമഠം, അഡ്വ. ബി.രാജേഷ്, ലാൽജി തോമസ്, സാജൻ തോമസ്, കെ.ശ്രീകുമാർ, കല്ലുത്തറ ഗോപാലകൃഷ്ണൻ, ആകാശ് ലോറൻസ് എന്നിവർ നേതൃത്വം നൽകി.