തിരുവല്ല: എസ്.എൻ.ഡി.പി യോഗം 100 മുത്തൂർ ശാഖയുടെ ആഭിമുഖ്യത്തിൽ തിരുവല്ല യൂണിയൻ ഭരണസമിതിയിലേക്ക് തിരഞ്ഞെടുത്ത ഭാരവാഹികൾക്കും തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കും സ്വീകരണം നൽകി. ശാഖാ പ്രസിഡന്റ് പ്രസാദ് കരിപ്പക്കുഴിയുടെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം ശാഖാ സെക്രട്ടറി പി.ഡി.ജയൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ മുഖ്യപ്രഭാഷണം നടത്തി.യോഗം ഇൻസ്പെക്റ്റിംഗ് ഓഫീസർ രവീന്ദ്രൻ എഴുമറ്റൂർ, യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ, യോഗം ഡയറക്ടർ ബോർഡ് മെമ്പർ സന്തോഷ് ഐക്കരപ്പറമ്പിൽ, തിരുവല്ല നഗരസഭാ ഒന്നാംവാർഡ് കൗൺസിലർ ശോഭാ വിനു, പെരിങ്ങര പഞ്ചായത്ത് ആറാം വാർഡ് മെമ്പർ ശർമ്മിള സുനിൽ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. യൂണിയൻ കമ്മിറ്റിയംഗം കെ.കെ.പുരുഷോത്തമൻ, കമ്മിറ്റിയംഗങ്ങളായ ബിനു ഗോപാൽ, കൊച്ചുകുഞ്ഞ്, മനേഷ്, ജയരാജൻ, വനിതാസംഘം പ്രസിഡന്റ് സുജാത പ്രസന്നൻ, സെക്രട്ടറി സുജാത മതിബാലൻ, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് സുനിൽ,സെക്രട്ടറി ചിന്തുരാജ്, ധർമ്മസേന ചെയർമാൻ അജിരാജ് എന്നിവർ പ്രസംഗിച്ചു.