
മല്ലപ്പള്ളി : ജില്ലാ ഐ.സി.എ.ആർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നവീകരിച്ച ഫാർമേഴ്‌സ് ഹോസ്റ്റലിന്റെ ഉദ്ഘാടനം കൃഷി വിജ്ഞാന കേന്ദ്രം ചെയർമാൻ തോമസ് മാർ തിമഥെയോസ് എപ്പിസ്‌ക്കോപ്പാ നിർവഹിച്ചു. ഇന്ത്യൻ കൗൺസിൽ ഒഫ് അഗ്രികൾച്ചറൽ റിസേർച്ചിന്റെ സഹകരണത്തിൽ നിർമ്മിച്ച ഫാർമേഴ്‌സ് ഹോസ്റ്റലിൽ 24 പേർക്ക് താമസിക്കുന്നതിനുള്ള സൗകര്യങ്ങൾ സജ്ജമാണ്. ഭാരതീയ കാർഷിക ഗവേഷണ കൗൺസിൽ അഗ്രികൾച്ചർ ടെക്‌നോളജി ആപ്ലിക്കേഷൻ റിസേർച്ച് ഇൻസ്റ്റിറ്റിയൂട്ട് ഡയറക്ടർ ഡോ.വി.വെങ്കിട്ടസുബ്രഹ്മണ്യൻ, കാർഡ് ഡയറക്ടർ റവ.ഏബ്രഹാം പി.വർക്കി കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ.സി.പി. റോബർട്ട്, കാർഡ് ട്രഷറാർ ജോസി കുര്യൻ, കൃഷി വിജ്ഞാന കേന്ദ്രം സബ്ജക്ട് മാറ്റർ സ്‌പെഷ്യലിസ്റ്റ് അലക്‌സ് ജോൺ, മോൻസി മാത്യു, കെ.വി.കെ. മേധാവി ഡോ. സി.പി. റോബർട്ട് എന്നിവർ പ്രസംഗിച്ചു.