03-edn-award-malayalapuzh
എസ്.എൻ.ഡി.പി.യോഗം പത്തനംതിട്ട യൂണിയന്റെ നേതൃത്വത്തിൽ മലയാലപ്പുഴ മേഖലയിലെ ശാഖകളിൽ നിന്ന് കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ അവാർഡു വിതരണം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ ഉദ്ഘാടനം ചെയ്യുന്നു

മലയാലപ്പുഴ: എസ്.എൻ.ഡി.പി.യോഗം പത്തനംതിട്ട യൂണിയന്റെ നേതൃത്വത്തിൽ മലയാലപ്പുഴ മേഖലയിലെ ശാഖകളിൽ നിന്ന് കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ അവാർഡുകളും ഉക്രയിൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ 3366 നമ്പർ ചെങ്ങറ ശാഖയിലെ പ്രീയ എസ്. പ്രകാശിനുള്ള അവാർഡും വിതരണം ചെയ്തു. യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത് അദ്ധ്യക്ഷത വഹിച്ചു. യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, യൂണിയൻ സെക്രട്ടറി ഡി.അനിൽകുമാർ യൂണിയൻ കൗൺസിലർ പി.കെ.പ്രസന്നകുമാർ, മൈക്രോ ഫൈനാൻസ് കോ-ഓർഡിനേറ്റർ കെ.ആർ.സലീലനാഥ്, യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗം അഭിലാഷ്ശ്രീധർ, ശാഖാ പ്രസിഡന്റ് കെ.എസ്.പ്രസന്നൻ സെക്രട്ടറി പി. വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു.