കോഴഞ്ചേരി: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ കൊടികൾ നശിപ്പിച്ചതായി പരാതി. ബി.ജെ.പി കോഴഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.കേശവൻ ചത്വരത്തിൽ സ്ഥാപിച്ചിരുന്ന കൊടികളാണ് രാത്രിയുടെ മറവിൽ സാമൂഹ്യ വിരുദ്ധർ വ്യാപകമായി നശിപ്പിച്ചിരിക്കുന്നത്. ഇതിൽ പ്രതിഷേധിച്ച് കോഴഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. ആറന്മുള നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ബാബു കുഴിക്കാല ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി അദ്ധ്യക്ഷൻ ഷാജി ആർ.നായരുടെ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം എം.എൻ.ബാലകൃഷ്ണൻ നായർ,നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് രാജേഷ് കോളത്ര,പഞ്ചായത്ത് ജനറൽ സെക്രട്ടറി രഞ്ജിത് ശ്രീവാസ്,സെക്രട്ടറി രഞ്ജിത്ത് കളരിക്കൽ, ബൂത്ത് പ്രസിഡന്റ് അജിത് കുമാർ, മനോജ് നന്ദനം,അംഗം ഗീതു മുരളി, അനിൽ പാമ്പാടിമൺ,സോമരാജൻ നായർ,മനോജ് മേലുകര എന്നിവർ പ്രസംഗിച്ചു.